മട്ടന്നൂർ: സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള വർഗ്ഗീയ കൂട്ടുകെട്ട് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. പറഞ്ഞു. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ് അനുസ്മരണ റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. നേതാക്കളേക്കാൾ നന്നായി വർഗ്ഗീയത പറയുന്നത് ഇപ്പോൾ സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ്. എൽ.ഡി.എഫ്. ജാഥയ്ക്ക് വർഗ്ഗീയ മുന്നേറ്റ ജാഥയെന്നാണ് പേരിടേണ്ടതെന്നും അദ്ദേഹം ആരോപിച്ചു.

ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്.ശബരീനാഥൻ, റിജിൽ മാക്കുറ്റി, എൻ.എസ്. നുസൂർ, കെ. പി.സി.സി.ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, സജീവ് മാറോളി, വി.എ.നാരായണൻ, കെ.പി.സി.സി.സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, സംസ്ഥാന ഭാരവാഹികളായ ദുർക്കിഫിൽ, വിനേഷ് ചുള്ളിയാൻ, ഷിബിന വി.കെ, സന്ദീപ് പാണപ്പുഴ, എ.ഐ.സി.സി. വക്താവ് ഷമ മുഹമ്മദ്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി.പി.അബ്ദുൾ റഷീദ്, ജഷീർ പള്ളിവയൽ, സെക്രട്ടറി വി.കെ.അതുൽ, ഡി.സി.സി. ഭാരവാഹികളായ മുഹമ്മദ് ബ്ലാത്തൂർ, വി.ആർ.ഭാസ്കരൻ രാജീവൻ എളയാവൂർ, കെ.വേലായുധൻ, ഷുഹൈബിന്റെ പിതാവ് എസ്.പി.മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, ദിലീപ് മാത്യു, സജേഷ് അഞ്ചരക്കണ്ടി, അനൂപ് തന്നട, സിബിൻ ചെറുപുഴ, ഇമ്രാൻ തലശ്ശേരി, ശരത്ചന്ദ്രൻ, ഫർസിൻ മജീദ് സംസാരിച്ചു.