ചെറുവത്തൂർ: 36 ലക്ഷം രൂപ ചെലവിൽ ഫിഷറീസ് ഹാർബർ എൻജിനീയറിംഗ് വകുപ്പ് നിർമ്മിച്ച ഓരി പുല്ലേരി മാട് - തെക്കെക്കാട് ബണ്ട് റോഡ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഓൺലൈനായി ഉദ്ഘാടനം ചെയ്തു . റോഡിന്റെ ഉദ്ഘാടന ശിലാഫലകം എം. രാജ ഗോപാലൻ എം.എൽ.എ അനാച്ഛാദനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ചു. ഹാർബർ എൻജിനീയർ പി.ആർ രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
റോഡിൽ സുരക്ഷാഭിത്തിയും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനു പ്രത്യേക നടപ്പാതയും സ്ഥാപിക്കണമെന്നുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ആവശ്യം പരിഗണിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകി . ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.കെ.എം മുഹമ്മദ് റഫീഖ്, ടി.കെ.പി ഷാഹിദ ,പഞ്ചായത്തംഗം യു.കെ മുശ്താഖ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.പി കുഞ്ഞബ്ദുള്ള, വി.കെ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.