പാനൂർ: പാട്യത്തെ ഉൾനാടൻ പ്രദേശങ്ങളിലെ യാത്രാ ക്ലേശം പരിഹരിക്കാൻ ആയിരത്തിലധികം പേർ 2500 രൂപ വീതം ഷെയറെടുത്ത് വാങ്ങിയ പാട്യം ജനകീയം ബസ് ടൈമിംഗിൽ കുടുങ്ങി കിതക്കുന്നു. കൊവി ഡ്കാലത്തെ നഷ്ടത്തെ തുടർന്ന് സ്വകാര്യ. ബസുകൾ സർവീസ് നിർത്തിവച്ച സാഹചര്യത്തിലാണ് പാട്യം ജനകീയ ബസ് എന്ന ആശയത്തിന്റെ തുടക്കം.
അക്കാലം വരെ ബസുടമകൾ സർവീസ് നടത്താൻ മടിച്ച പത്തായക്കുന്ന്, കൊങ്കച്ചി , ബ്രഹ്മാവ് മുക്ക് ,
ചുണ്ടങ്ങാപ്പൊയിൽ കക്കറമേലെ ചമ്പാട്, കോപ്പാലം വഴി തലശ്ശേരി റൂട്ടായിരുന്നു പാട്യം ജനകീയത്തി
ന്റേത്. മുപ്പത്തിനാലോളം സീറ്റുള്ള ബസിന്റെ പെർമിറ്റിനായി അപേക്ഷിച്ചെങ്കിലും ആർ.ടി.ഒ. ബോർഡ് ആദ്യം പരിഗണിച്ചില്ല. ഒടുവിൽ ഹൈക്കോടതിയെ സമീപിച്ചാണ് പെർമിറ്റ് നേടിയെടുത്തത്. പത്തായക്കുന്നു മുതൽ ചുണ്ടങ്ങാപ്പൊയിൽ വരെയയുള്ള കർഷകർ, കച്ചവടക്കാർ, സർക്കാർ ജീവനക്കാർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും പെട്ടവരിൽ നിന്ന് തുക സമാഹരിച്ചാണ് ബസ് വാങ്ങിയത്. ഈ റൂട്ടിൽ ബസുകൾ ഓടാത്ത സമയം പഠിച്ച് പരിശോധിച്ചാണ് ടൈമിംഗിന് അപേക്ഷിച്ചത്.
ഈ റൂട്ടിൽ ബസ് സർവീസ് നടത്താൻ പല കാലങ്ങളായി ബസുടമകളെ നാട്ടുകാർ സമീപിച്ചിരുന്നു. അവരാരും തയ്യാറായിരുന്നില്ല.ഇതിനെ തുടർന്ന് പിരിവെടുത്ത് വാങ്ങിയ ബസിന് നിശ്ചയിച്ചുനൽകിയ സമയമാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. വളവുകളും കയറ്റിറക്കങ്ങളും താണ്ടി ബസ് സ്റ്റാൻഡിലെത്തുമ്പോൾത്തന്നെ ജനകീയത്തിന്റെ സമയ ക്രമീകരണം താളം തെറ്റുകയാണ് .
ടൈമിംഗ് തെറ്റുമ്പോൾ പാനൂർ - കോപ്പാലം റൂട്ടിൽ ബസ് സർവീസ് നടത്തുന്നവർ ശക്തമായ എതിർപ്പുന്നയിക്കുകയാണിപ്പോൾ. യാത്രാ
ക്ലശം പരിഹരിഹരിക്കാനുള്ള പ്രദേശത്തുകാരുടെ ലക്ഷ്യം സാക്ഷിത് കരിക്കാൻ എല്ലാവരുടെ ഭാഗത്തു നിന്നുമുള്ള സഹകരണമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.