pinarayi

കാസർകോട് : ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് വാക്സിനേഷൻ കഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന പ്രഖ്യാപനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയതായി കേട്ടു. അത്തരമൊരു ദുരവസ്ഥക്ക് കേരളം കൂട്ടുനിൽക്കില്ല. സാമൂഹ്യ രംഗമാകെ വർഗ്ഗീയമായി വികാരം കൊള്ളിച്ച് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കം അനുവദിക്കില്ല. കേന്ദ്രം പ്രഖ്യാപിച്ചാൽ നടപ്പിലാക്കാതെ മാറി നിൽക്കാൻ കഴിയുമോയെന്ന് ചിലർ ചോദിക്കുന്നുണ്ട്. നടപ്പിലാക്കില്ലെന്ന് തീരുമാനിച്ചാൽ നടപ്പിലാക്കില്ലെന്നു തന്നെയാണ് അർത്ഥം.

ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും എസ് .ഡി .പി .ഐയും വർഗീയത നടപ്പിലാക്കുന്നവരാണ്. വർഗീയതയെ എതിർക്കുന്നതിനാൽ ഇവരെല്ലാം എൽ. ഡി. എഫിനെതിരാണ്. ആർ. എസ്. എസ് ക്ഷേത്രം പണിയാൻ കോൺഗ്രസ് എം. എൽ .എ പണം നൽകുന്നതും നാം കണ്ടല്ലോ. രാജ്യത്തിനു തന്നെ മാതൃകയായ കേരളം വർഗീയതക്കെതിരായ പോരാട്ടത്തിലും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതിലും ആ മാതൃക പിന്തുടരും.

ജോസ് കെ. മാണിയും എൽ .ജെ .ഡിയും വന്നതോടെ എൽ .ഡി .എഫ് അടിത്തറ വിപുലമാണ്.

തങ്ങളുടെ അടിവേര് ഇളകുന്നുവെന്ന് തോന്നിയപ്പോഴാണ് പ്രതിപക്ഷം ഞങ്ങളെ തളച്ചിടാൻ വേലത്തരം കാണിക്കുന്നത്. അട്ടിമറി ദൗത്യവുമായി ചില കേന്ദ്ര ഏജൻസികളും രംഗത്ത് വന്ന് അപകീർത്തിപ്പെടുത്താൻ സാധിക്കുമോയെന്ന് നോക്കി. സർക്കാരിനെ താഴെയിറക്കാൻ ശപഥം ചെയ്ത ചില മാദ്ധ്യമ ശക്തികളും കൂടെച്ചേർന്നെങ്കിലും കുപ്രചാരണങ്ങളുടെ മലവെള്ള പാച്ചിലിൽ എൽ .ഡി. എഫിന് ഒന്നും സംഭവിച്ചില്ല. ജനങ്ങൾ കരുത്തുറ്റ കോട്ട കെട്ടി സർക്കാരിനെ കാത്തു. ആ ജനകീയ കോട്ടയുടെ സംരക്ഷണമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടത്. എല്ലാം തൂത്തുവാരാൻ മനക്കോട്ട കെട്ടിയവൻ ഒഴുകിപ്പോകുന്ന കാഴ്ചയാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ​ൽ.​ഡി.​എ​ഫി​ന്റെ​ ​വി​ക​സ​ന​ ​മു​ന്നേ​റ്റ
ജാ​ഥ​യ്‌​ക്ക് ​ഉ​പ്പ​ള​യി​ൽ​ ​ആ​വേ​ശ​ത്തു​ട​ക്കം

ഉ​ദി​നൂ​ർ​ ​സു​കു​മാ​രൻ

കാ​സ​ർ​കോ​ട് ​:​ ​'​ന​വ​കേ​ര​ള​ ​സൃ​ഷ്ടി​ക്ക് ​വീ​ണ്ടും​"​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​ ​ഇ​ട​തു​മു​ന്ന​ണി​ ​ക​ൺ​വീ​ന​ർ​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​ന​യി​ക്കു​ന്ന​ ​വ​ട​ക്ക​ൻ​ ​മേ​ഖ​ലാ​ ​വി​ക​സ​ന​ ​മു​ന്നേ​റ്റ​ ​ജാ​ഥ​യ്ക്ക് ​മ​‍​ഞ്ചേ​ശ്വ​രം​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​ ​ഉ​പ്പ​ള​യി​ൽ​ ​ആ​വേ​ശോ​ജ്ജ്വ​ല​ ​തു​ട​ക്കം.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ന​ട​ന്ന​ ​പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ജാ​ഥ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.
സം​ഘാ​ട​ക​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​ബി.​വി.​ ​രാ​ജ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മ​ന്ത്രി​മാ​രാ​യ​ ​ഇ.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​രാ​മ​ച​ന്ദ്ര​ൻ​ ​ക​ട​ന്ന​പ്പ​ള്ളി,​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ,​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​എം​ ​ചെ​യ​ർ​മാ​ൻ​ ​ജോ​സ് ​കെ.​ ​മാ​ണി,​ ​സി.​കെ.​ ​നാ​ണു​ ​എം.​എ​ൽ.​എ,​ ​കാ​സിം​ ​ഇ​രി​ക്കൂ​ർ,​ ​പി.​ ​ക​രു​ണാ​ക​ര​ൻ,​ ​അ​ഡ്വ.​ ​പി.​ ​സ​തീ​ദേ​വി,​ ​കെ.​പി.​ ​മോ​ഹ​ന​ൻ,​ ​കെ.​പി.​ ​രാ​ജേ​ന്ദ്ര​ൻ,​ ​കെ.​ ​ലോ​ഹ്യ,​ ​ജോ​സ് ​ചെ​മ്പേ​രി,​ ​പി.​കെ.​ ​രാ​ജ​ൻ,​ ​ബാ​ബു​ ​ഗോ​പി​നാ​ഥ്,​ ​പി.​ടി.​ ​ജോ​സ്,​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.
വൈ​ക്കം​ ​വി​ജ​യ​ല​ക്ഷ്മി​ ​ആ​ല​പി​ച്ച​ ​സ​ഖാ​വ് ​എ.​കെ.​ജി​ ​എ​ന്ന​ ​പേ​രി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​ജാ​ഥ​യു​ടെ​ ​വി​പ്ല​വ​ഗാ​ന​ ​സി.​ഡി​ ​മു​ഖ്യ​മ​ന്ത്രി​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ന് ​ന​ൽ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.