പാനൂർ: " നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ് എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് നാളെ രാവിലെ 11.30 ന് പാനൂരിൽ സ്വീകരണം നല്കും . കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വീകരണം ഒരുക്കുന്നത്. വാർത്താ സമ്മേളനത്തിൽ കെ. ധനഞ്ജയൻ, പി.കെ. പ്രവീൺ, കെ.കെ. പവിത്രൻ, രവീന്ദ്രൻ കുന്നോത്ത്, കെ.ഇ. കുഞ്ഞബ്ദുള്ള, കെ.കെ. ബാലൻ, കെ.ടി രാജേഷ്, കെ.പി യൂസഫ് പങ്കെടുത്തു.