കാഞ്ഞങ്ങാട്: ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ നയിക്കുന്ന വികസന യാത്രയ്ക്ക് കാഞ്ഞങ്ങാട്ട് ഉജ്വല വരവേൽപ്പ്. ചട്ടഞ്ചാലിലെ സ്വീകരണത്തിനു ശേഷം ഉച്ചയോടെയാണ് യാത്ര കാഞ്ഞങ്ങാട്ടെത്തിയത്. അലാമിപ്പള്ളി ബസ് സ്റ്റാൻഡിലെ സ്വീകരണ യോഗത്തിൽ സംഘാടക സമിതി ചെയർമാൻ വി.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. സതീദേവി, കെ. ലോഹ്യ, ജാഥാ ലീഡർ എ. വിജയരാഘവൻ പ്രസംഗിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ, അഡ്വ. സി.എച്ച് കുഞ്ഞമ്പു, എം. സുമതി, ഗോവിന്ദൻ പള്ളിക്കാപ്പിൽ, അഡ്വ. പി. അപ്പുക്കുട്ടൻ സംബന്ധിച്ചു. ബങ്കളം കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.