pattipalam
പാത്തിപ്പാലം പുഴയിൽ മാലിന്യം നിക്ഷേപിച്ച നിലയിൽ

പാനർ: പൂക്കോട് - പാനൂർ റോഡിലെ പാത്തിപ്പാലം പുഴയിൽ മാലിന്യനിക്ഷേപം വീണ്ടും തുടങ്ങി. പാലത്തിനു മുകളിൽ നിന്ന് രാത്രികാലങ്ങളിൽ ചീഞ്ഞളിഞ്ഞ ഭക്ഷണാവശിഷ്ടങ്ങളും അറവു മാലിന്യങ്ങളുമാണ് വാഹനങ്ങളിൽ കൊണ്ടുവന്നു പുഴയിൽ നിക്ഷേപിക്കുന്നത്. പുഴയിലെ വെള്ളത്തിന്റെ ഒഴുക്കു നിലക്കാൻ തുടങ്ങിയതോടെ പരിസരം ദുർഗന്ധ പൂരിതമായി.

പാലത്തിന്റെ കൈവരികളിൽ മാസങ്ങൾക്ക് മുമ്പുവരെ "ഇവിടെ മാലിന്യ നിക്ഷേപം ശിക്ഷാർഹമാണെ"ന്ന ബോർഡുകളുണ്ടായിരുന്നു. അതവിടെ ഇപ്പോൾ കാണുന്നിില്ല. വർഷങ്ങൾക്കു മുമ്പ് മാലിന്യം വർദ്ധിച്ചപ്പോൾ പരിസരവാസികൾ സ്ഥാപിച്ചതായിരുന്നു ബോർഡുകൾ. നിലവിലുള്ള പഴയ പാലത്തിനു സമീപം രാപ്പകൽ ഭേദമന്യേ വാഹനങ്ങളിൽ വന്ന് മദ്യമുപയോഗിക്കുന്നവരുടെ വിളയാട്ട കേന്ദ്രമായിരിക്കുകയാണ്.

പാലത്തിന്റെ കൈവരികളിൽ നിന്നും രണ്ടു മീറ്റർ ഉയരത്തിൽ നെറ്റ് സ്ഥാപിക്കുകയാണെങ്കിൽ മാലിന്യ നിക്ഷേപം തടയാനാവും. ഇക്കാര്യത്തിൽ അധികൃതർ അടിയന്തര ശ്രദ്ധപതിപ്പിക്കണം.

-നാട്ടുകാർ