exise
കൂത്തുപറമ്പ് എക്സൈസ് കോംപ്ലക്സ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്തുപറമ്പ്: ലഹരി മാഫിയയെ തുടച്ചുനീക്കാൻ ശക്തമായ പ്രവർത്തനങ്ങളാണ് എക്സൈസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതെന്നും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം അടിമുടിമാറ്റമാണ് എക്സൈസ് വകുപ്പിൽ വരുത്തിയിട്ടുള്ളതെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കൂത്തുപറമ്പ് എക്സൈസ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി .

ശക്തമായ എൻഫോഴ്സ്‌മെന്റിനൊപ്പം, വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളാണ് എക്സൈസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. ലഹരിമുക്ത കേരളത്തിലേക്കുള്ള മുന്നേറ്റത്തിന് നേതൃത്വം നൽകാൻ എക്സൈസിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 1.28 കോടി രൂപ ചിലവിലാണ് കൂത്തുപറമ്പിൽ എക്സൈസ് കോംപ്ലക്സ് നിർമ്മിച്ചിട്ടുള്ളത്. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവയാണ് കോംപ്ലക്സിൽ പ്രവർത്തിക്കുക.

ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ, കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ വി. സുജാത, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല, ലിജി സജേഷ്, അഡീഷണൽ എക്സൈസ് കമ്മിഷണർ ഡി. രാജീവ്, ജോയിന്റ് എക്സൈസ് കമ്മിഷണർ കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.