പയ്യന്നൂർ: പയ്യന്നൂർ കേന്ദ്രമായി താലൂക്ക് സപ്ലൈ ഓഫീസ് അനുവദിച്ചതായി സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. തിങ്കളാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം. താലൂക്ക് പ്രവർത്തനം തുടങ്ങിയെങ്കിലും സപ്ലൈ ഓഫീസ് അനുവദിച്ചിരുന്നില്ല. ചെറുപുഴയടക്കമുള്ള മലയോര മേഖലയിലുള്ളവർ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസിനെയാണ് ആശ്രയിച്ചു വരുന്നത്.