budget
ഡെപ്യൂട്ടി മേയ‌ർ കെ.ഷബീന ബഡ്ജറ്റ് അവതരിപ്പിക്കുന്നു

പ്രകാശപൂരിത നഗരം പദ്ധതിക്ക് 1.75 കോടി രൂപ

കക്കാട് പുഴയെ പുനരുജ്ജീവിപ്പിക്കാൻ 1 കോടി

ബഡ്ജറ്റ് 2021-22

മുൻ നീക്കിയിരിപ്പ് 45,98,60,440

വരവ് -378,15,65,300

ചിലവ് 377,10,95,776

മിച്ചം 47,03,29,964

കണ്ണൂർ: കോർപറേഷൻ ബഡ്ജറ്റിൽ വികസനത്തിനും ക്ഷേമത്തിനും മുഖ്യ പ്രാധാന്യം. 25 കോടി ചെലവിൽ കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം സ്ഥാപിക്കുന്നതിന് രണ്ടുമാസത്തിനുള്ളിൽ ടെൻഡർ പൂർത്തിയാക്കാനും ഡെപ്യൂട്ടി മേയ‌ർ കെ.ഷബീന അവതരിപ്പിച്ച ബഡ്ജറ്റിൽ നിർദ്ദേശമുണ്ട്.

വയോജനങ്ങളെ സമീപിച്ച് പ്രശ്‌നങ്ങൾ കേൾക്കുന്ന വയോജന സാന്ത്വനം പദ്ധതിനടപ്പാക്കും. ജനങ്ങൾക്ക് മികച്ച സേവനം പ്രദാനം ചെയ്യുന്നതിനായി സേവനാവകാശ നിയമം കർശനമായി നടപ്പാക്കുമെന്നും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മേയർ ടി.ഒ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

ബഡ്ജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ

പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതിക്ക് 3 കോടി

 നഗര ശുചീകരണത്തിന് മെക്കനൈസ്ഡ് വെഹിക്കിൾ വാങ്ങാനും എക്‌സ്‌കവേറ്റർ വാങ്ങാനും 1.3കോടി

 മഴക്കാലപൂർവ ശുചീകരണത്തിന് 50 ലക്ഷം

 ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നതിനായി എട്ടുലക്ഷം

സ്വന്തമായി കെട്ടിടമില്ലാത്ത വിവിധ ആയുർവേദ, ഹോമിയോ ഡിസ്‌പെൻസറികൾക്ക് കെട്ടിടം

അർബുദ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ 10 ലക്ഷം

 വൃക്കരോഗികൾക്ക് ഡയാലിസിസ് ഉപകരണങ്ങൾ, മരുന്നുകൾ എന്നിവയ്ക്ക് 30 ലക്ഷം

പയ്യാമ്പലത്ത് മൂന്ന് ചേമ്പറുകളുള്ള ആധുനിക ക്രിമറ്റോറിയം

പയ്യാമ്പലത്തിന് അനുയോജ്യമായ തരത്തിലുള്ള ലാൻഡ്സ്‌കേപ്പിംഗ്

നഗരത്തിലെ മുഴുവൻ ഫൂട്ട്പാത്തുകളും ടൈൽസ് പതിക്കും

ഗതാഗത കുരുക്ക് ഒഴിവാക്കാൻ പാർക്കിംഗ് പ്ലാസകൾ

പ്രധാന റോഡുകളിൽ ഇന്റർലോക്കിംഗ്

വാർഡുകളിലെ അടിയന്തര പ്രവർത്തികൾക്ക് പ്രത്യേക ഫണ്ട്.

പ്രധാന റോഡുകളിൽ ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് 50 ലക്ഷം

കണ്ണൂർ സിറ്റിയിൽ മിനി മാർക്കറ്റ് 25 ലക്ഷം

 തെരുവ്‌നായ ശല്യം ഒഴിവാക്കാൻ എ.ബി.സി പദ്ധതി: 10 ലക്ഷം

സിറ്റി റിംഗ് റോഡ് നവീകരണത്തിന് 50 ലക്ഷം

കക്കാട് അങ്ങാടിയിൽ ആധുനിക മത്സ്യമാർക്കറ്റ് 25 ലക്ഷം

ആനിമൽ ക്രിമറ്റോറിയത്തിന് 10 ലക്ഷം

ഭിന്നശേഷികുട്ടികൾക്ക് സ്‌കോളർഷിപ്പിന് 1.25 കോടി

അങ്കണവാടി പോഷകാഹാര പദ്ധതിക്ക് 1.75 കോടി

വയോജന സൗഹൃദ ക്ലബുകൾക്ക് 10 ലക്ഷം

സർക്കാർ വിദ്യാലയങ്ങൾ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്താൻ 3.30 കോടി

കാർഷിക സമൃദ്ധിക്ക് 60 ലക്ഷം

മൃഗസംരക്ഷണമേഖലയ്ക്ക് 70 ലക്ഷം

കുടിവെള്ള വിതരണത്തിന് രണ്ടു കോടി

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരക പുനരുദ്ധാരണത്തിന് മൂന്നു ലക്ഷം

കണ്ണൂർ ദസറയ്ക്കായി 10 ലക്ഷം

കണ്ണൂർ സിറ്റി ബീച്ച് കാർണിവലിന് 10 ലക്ഷം

എല്ലാ സോണലുകളിലും മിനിസ്റ്റേഡിയം