പാനൂർ: നരേന്ദ്രേ മോദി എത്രകൊല്ലം ഭരിച്ചാലും കാലുമാറ്റം സംഘടിപ്പിച്ച് കേരളത്തിൽ ബി.ജെ.പി സർക്കാറുണ്ടാക്കാനാവില്ലെന്നു എൽ.ഡി.എഫ് സംസ്ഥാന കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് വികസന മുന്നേറ്റ യാത്രയ്ക്ക് പാനൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വം കാത്തുസൂക്ഷിക്കുന്ന നാടാണ് നമ്മുടേത്.

ബി.ജെ.പിയുടെ കണ്ണിലെ ഏറ്റവും വലിയകരടാണ് കേരളം. പൗരത്വ ബില്ല് ഇവിടെ നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ മുഖ്യമന്ത്രിയാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സ്വീകരണ കമ്മിറ്റി കൺവീനർ കെ. ധനഞ്ജയൻ സ്വാഗതം പറഞ്ഞു. ചെയർമാൻ പി.കെ. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.കെ. ശൈലജ, അഡ്വ. പി. സതീദേവി, കെ.പി. മോഹനൻ, പി. ജയരാജൻ, കെ. ലോഹ്യ, കെ.പി രാജേന്ദ്രൻ, കാസിം ഇരിക്കൂർ, പി. ഹരീന്ദ്രൻ, ബാബു ഗോപിനാഥ്, രാജേന്ദ്രൻ, ജോസ്, രാജൻ, ജോസ് ചെമ്പേരി, എ.ജെ. ജോസഫ്, ബിനോയ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.