manikandan
യുവജനക്ഷേമ ബോർഡ് ജില്ലയിലെ 15 കേന്ദ്രങ്ങളിൽ നടത്തുന്ന കരിയർ ഗൈഡൻസ് പരിശീലനക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാപ്പേടി മാറ്റി എടുക്കുന്നതിനായി കരിയർ ഗൈഡൻസ് ക്ലാസുകൾ ഒരുക്കി യുവജനക്ഷേമ ബോർഡ്. ജില്ലയിലെ 15 കേന്ദ്രങ്ങളിൽ നടത്തുന്ന പരിശീലന ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം പെരിയ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസർ കെ. പ്രസിത പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികളായ പി കാർത്ത്യായനി, വി. ഗീത, ഷക്കീല ബഷീർ, രാമകൃഷ്ണൻ നായർ, കെ. അശോകൻ, പി.ടി.എ പ്രസിഡന്റ് പി. കമലാക്ഷൻ, സ്‌കൂൾ എച്ച്.എം ജയ ജി ജോർജ് പ്രസംഗിച്ചു. കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ ഷൈജിത്ത് കരുവാക്കോട് ക്ലാസുകൾ കൈകാര്യം ചെയ്തു. കോ-ഓർഡിനേറ്റർ എ.വി ശിവപ്രസാദ് സ്വാഗതവും, എൻ. പ്രകാശൻ നന്ദിയും പറഞ്ഞു.