കാസർകോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ - കൃപേഷ് സ്മൃതി സംഗമം 17 ന് വൈകന്നേരം മൂന്നിന് കല്ല്യോട്ട് നടക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ അധ്യക്ഷത വഹിക്കും.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി മുഖ്യപ്രഭാഷണം നടത്തും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ഡീൻ കുര്യാക്കോസ് എം.പി, എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനൻ, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ. ടി. സിദ്ദീഖ്, അഡ്വ. സി.കെ ശ്രീധരൻ, ജനറൽ സെക്രട്ടറിമാരായ വി.എ നാരായണൻ, ജി. രതികുമാർ എന്നിവർ പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് ഡി.സി.സിയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.