ചെറുവത്തൂർ: സംസ്ഥാന സർക്കാർ ഏർപെടുത്തിയ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി അവാർഡ് കാസർകോട് ജില്ലയിൽ തുടർച്ചയായ നാലാം തവണയും ചെറുവത്തൂർ പഞ്ചായത്തിന് ലഭിച്ചു. ഏറ്റെടുത്ത പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും മികച്ച രീതിയിലുള്ള ഭരണ പ്രവർത്തനങ്ങളെയും പരിഗണിച്ചാണ് പഞ്ചായത്ത് അവാർഡിന് അർഹമായത്. ജില്ലയിൽ നിന്ന് ഒന്ന്, ​രണ്ട് സ്ഥാനങ്ങൾക്കായി രണ്ട് പഞ്ചായത്തുകളെയാണ് തിരഞ്ഞെടുക്കുന്നത്. പത്ത് ലക്ഷം രൂപയും സ്വരാജ് ട്രോഫിയും പഞ്ചായത്തിന് ലഭിക്കും.