നീലേശ്വരം: നഗര കേന്ദ്രീകൃത വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നല്കി നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ബഡ്ജറ്റ് അവതരിപ്പിച്ചു. 67,06,18,301 രൂപ വരവും, 65,49,67,455 രൂപ ചെലവും 1,56,50,846 രൂപ മെച്ചവും പ്രതീക്ഷിക്കുന്നു.

നഗരസഭ ഓഫീസ് പൂർത്തീകരണത്തിന് 3.50 കോടി, രാജാ റോഡ് ബസ് സ്റ്റാൻഡ് കോംപ്ലക്സിന് 10 കോടി, മിനി സിവിൽ സ്റ്റേഷൻ, റവന്യൂ ടവർ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ ഫണ്ടിന് പുറമെ നഗരസഭയുടെ വിഹിതമായി 10 ലക്ഷം രൂപയും അനുവദിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.പി. രവീന്ദ്രൻ, വി. ഗൗരി, പി. സുഭാഷ്, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, ടി.പി. ലത, കൗൺസിലർമാരായ പി. ഭാർഗ്ഗവി, വി.വി. ശ്രീജ പി.പി. എ.ബാലകൃഷ്ണൻ, കെ. നാരായണൻ, പി.വത്സല, പി.ശ്രീജ, ഹംസുദ്ദീൻ അരിഞ്ചിറ, എം.കെ.വിനയരാജ്, കെ.പ്രീത, ഇടക്കാവിൽ മുഹമ്മദ്, എം. ഭരതൻ, വി.വി. വിനു, അൻവർ സാദിക്ക്, കെ.വി. ശശികുമാർ ,പി.കെ. ലത എന്നിവർ സംസാരിച്ചു. ചെയർപേഴ്സൺ ടി.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു.