kannur-airport

മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നിവയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.45-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

കാർഗോ.സർവീസിനുള്ള ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ റഗുലേറ്റഡ് ഏജൻസി അംഗീകാരം ഈയിടെ കണ്ണൂർ വിമാനത്താവളത്തിന് ലഭിച്ചിരുന്നു. 1200 ചതുരശ്രമീറ്റർ വി സ്തീർണവും 12,000 ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുമുള്ള കാർഗോ സെന്ററാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര ചരക്കുകൾ ഇവിടെത്തന്നെ കൈകാര്യം ചെയ്യും. അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കാർഗോ സെന്റർ ആഭ്യന്തര ചരക്കുകൾക്കുമാ ത്രം ഉപയോഗിക്കും. പഴം, പച്ചക്കറി, പൂക്കൾ, മരുന്ന്, മത്സ്യമാംസാദികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ടാകും. കാർഗോ സർവീസ് തുടങ്ങുന്നതോടെ മലബാറിന്റെ എയർകാർഗോ ഹബായി കണ്ണൂർ വിമാനത്താവളം മാറുമെന്നാണ് പ്രതീക്ഷ.

കസ്റ്റംസ് നിയമനനടപടി പൂർത്തിയായില്ല

അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിയമന നടപടികൾ പൂർത്തിയാകാത്തതിനാൽ തുടക്കത്തിൽ അന്താരാഷ്ട കാർഗോ സർവീസ് കണ്ണൂരിൽനിന്ന് ഉണ്ടാകില്ല. ആഭ്യന്തര ചരക്കുനീക്കം തുടങ്ങുന്നതിന് തടസ്സമില്ല. ടെർമിനൽ കെട്ടിടത്തിൽ അന്താരാഷ്ട്ര ആഗമനവിഭാഗത്തിലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് സജ്ജീകരിച്ചിട്ടുള്ളത്. ഡ്യൂട്ടി ഫ്രീ ഷോപ്പിലേക്കു ള്ള ഉത്പന്നങ്ങൾ ഹൈദരാബാദിൽ നിന്നും മറ്റുമായി വിമാനത്താവളത്തിലെത്തിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നിർമ്മാണം നേരത്തേ പൂർത്തിയായെങ്കിലും കൊവിഡ് പ്രതിസന്ധിയും മറ്റും കാരണം തുറക്കു ന്നത് നീളുകയായിരുന്നു.