ചെറുവത്തൂർ: കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്. ലൈഫ് ഭവനപദ്ധതി, ദാരിദ്ര്യ ലഘൂകരണം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷിതത്വം എന്നിവക്കും പരിഗണന നൽകിക്കൊണ്ടുള്ള 2021-22 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് പി.വി. രാഘവൻ അവതരിപ്പിച്ചു. പ്രസിഡന്റ് സി.വി. പ്രമീള അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ നീക്കിയിരിപ്പ് അടക്കം ആകെ വരവ് 22,35,93,332 രൂപയും 21,54,43,000 രൂപ ചെലവും കഴിച്ച് ബാക്കി 8151332 രൂപ മെച്ചം കണക്കാക്കുന്നു. കെ. ശ്രീധരൻ, പി. പത്മിനി, കൊക്കോട്ട് നാരായണൻ, കെ. കണ്ണൻ, ഡി.എം. കണ്ണൻ, ടി. രാജൻ, സി.വി. ഗിരീശൻ, ടി.പി. മുനീർ സംസാരിച്ചു. കെ. നാരായണൻ സ്വാഗതം പറഞ്ഞു.