കാഞ്ഞങ്ങാട്: 2021-22 വർഷത്തെ വാർഷിക പദ്ധതിക്ക് അന്തിമരൂപം നൽകാൻ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. മണികണ്ഠൻ അദ്ധ്യക്ഷനായിരുന്നു. വിവിധ രംഗങ്ങളിൽ പുരസ്‌കാരങ്ങൾക്ക് അർഹരായവർക്ക് ചടങ്ങിൽ വെച്ച് എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മികച്ച റിപ്പോർട്ടിംഗിനുള്ള മാദ്ധ്യമ പുരസ്‌കാരം നേടിയ ഇ.വി ജയകൃഷ്ണൻ, സരേന്ദ്രൻ മടിക്കൈ, ഗുരുപൂജ അവാർഡ് നേടിയ പി.വി.കെ പനയാൽ, ജില്ലയിലെ മികച്ച ക്ഷീര കർഷക മുംതാസ് അബ്ദുള്ള, മികച്ച ക്ഷീര നഹകരണ സംഘത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ചിത്താരി ക്ഷീര സഹകരണ സംഘം, പൂരക്കളിക്ക് സംസ്ഥാന പുരസ്‌കാരങ്ങൾക്ക് അർഹരായ വി.പി പ്രശാന്ത്, അനൂപ് എം.വി, കെ.കെ കൃഷ്ണൻ, വി.വി.കുഞ്ഞിക്കണ്ണൻ, ഫോക് ലോർ അക്കാഡമി അവാർഡ് ജേതാക്കളായ ലക്ഷ്മികാന്ത അഗ്ഗിത്തായ, ബി. രാധാകൃഷ്ണൻ, മികച്ച യുവകർഷകൻ ബാബു കാരാക്കോട്, ക്ഷേത്ര കലാ അക്കാഡമി പുരസ്‌ക്കാരം നേടിയ എം.വി രാജൻ, ജില്ലയിലെ മികച്ച കൃഷി ഓഫീസർക്കുള്ള അവാർഡ് നേടിയ എസ്.അഞ്ജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി ശ്രീലത സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ റഹിമാൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എം. കുമാരൻ, ടി. ശോഭ, എസ്. പ്രീത ആസൂത്രണ സമിതി വൈസ് ചെയർമാൻ വി. നാരായണൻ, പപ്പൻ കുട്ടമത്ത്, എ. വേലായുധൻ, വി. കമ്മാരൻ, അബ്ദുൾ റഹിമാൻ സംസാരിച്ചു. ബി.ഡി.ഒ എസ്. സോളമൻ നന്ദി
പറഞ്ഞു.