പട്ടുവം: വീട്ട് നികുതി ഓൺലൈനായി അടക്കാൻ ശ്രമിച്ചാൽ അനാവശ്യമായ പിടിച്ചുപറിയെന്ന് പരാതി. എസ്.ബി.ഐ തളിപ്പറമ്പ് ശാഖ വഴി നെറ്റ് ബാങ്കിംഗ് സംവിധാനത്തിലൂടെ നികുതി അടച്ച പറപ്പൂലിലെ വി.വി ദാമോദരനാണ് മന്ത്രിക്ക് പരാതി നല്കിയത്. ബിൽ തുകയ്ക്കു പുറമെ 11.80 രൂപ അധികം ഈടാക്കിയതായാണ് പറയുന്നത്. അന്വേഷിച്ചപ്പോൾ പഞ്ചായത്തോ ബാങ്കോ യാതൊരു അധികചാർജ്ജും ഈടാക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും ബില്ലിൽ കാണിക്കാത്ത തുക എവിടെ പോയിയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഓൺലൈൻ പണമിടപാട് പ്രോത്സാഹിപ്പിക്കുമ്പോൾ മറുഭാഗത്ത് ഇത്തരം പിടിച്ചുപറികൾ ആളുകളെ ഇതിൽ നിന്ന് അകറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.