kwari
പൊയിലൂരിലെ ക്വാറിക്ക് പ്രവർത്തനാനുമതി പുനസ്ഥാപിച്ചു നൽകിയതിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുന്നു

പാനൂർ : പൊയിലൂരിലെ വെങ്ങാത്തോട് കരിങ്കൽ ക്വാറിയ്ക്ക് വീണ്ടും പ്രവർത്തനാനുമതി നൽകിയതിനെ ചൊല്ലി പ്രദേശത്ത് സംഘർഷം. ക്വാറിക്കെതിരെ പ്രതിേഷേധിച്ച സ്ത്രീകൾ ഉൾപ്പെടെ നാല്‌പതോളം പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. 13 വർഷങ്ങളായി പൂട്ടി കിടക്കുന്ന ക്വാറിക്ക് അനുകൂലമായി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി ലഭിച്ചത്.

ഇതേ തുടർന്ന് ചെറുവാഞ്ചേരി സ്വദേശിയുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ ക്വാറി പ്രവർത്തനമാരംഭിക്കാനിരിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ പ്രദേശത്തുകാർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരത്തിെനൊരുങ്ങുകയായിരുന്നു. ഇന്നലെ കാലത്ത് പത്ത് മണിയോടെയാണ് സംഭവം. ബി.ജെ.പി നേതാവ് പി സത്യപ്രകാശ് സമരം ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ പൊലീസ് സംരക്ഷണത്തോടെ ടിപ്പർലോറിയിൽ തൊഴിലാളികളെത്തിയതോടെ സമരപ്പപന്തലിനു മുന്നിൽ വച്ച് പ്രതിേഷേധക്കാർ തടഞ്ഞു.ഇതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. പിന്നാലെ സംഭവമറിഞ്ഞെത്തിയ സ്ത്രീകളടക്കമുള്ളവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെ പൊലീസ് നീക്കി. ബലപ്രയോഗത്തിനിടയിൽ അപസ്മാരത്തിലായ കരുവച്ചാൽ രവീന്ദ്രനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊളവല്ലൂർ സി.ഐ.കെ. ഒ പ്രദീപ്.പാനൂർ സി.ഐ റഹിം ചാക്കേരി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.