
വി.എസിനെ കോന്തനെന്നും വിളിച്ചു
പെരിയ: മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ചും ജാതി പറഞ്ഞാക്ഷേപിച്ചും വീണ്ടും കെ.സുധാകരൻ. വി.എസിനെയും വെറുതേവിട്ടില്ല. പെരിയയിൽ നടന്ന ശരത് ലാൽ, കൃപേഷ് അനുസ്മരണ ചടങ്ങിലാണ് സുധാകരൻ മുഖ്യമന്ത്രിയെയും വി.എസ്. അച്യുതാനന്ദനെയും അധിക്ഷേപിച്ചത്.
ചെത്തുകാരന്റെ മകൻ 42 വണ്ടികളുടെ എസ്‌കോർട്ടുമായാണ് സഞ്ചരിക്കുന്നത്. പി.ആർ ഏജൻസിയുടെ തിരക്കഥയ്ക്കനുസരിച്ച് ചലിക്കുന്ന പിണറായിക്ക് സ്വയം ചിരിക്കാനാറിയില്ല. ചിരിച്ചാൽ ഇളിഭ്യനാവും. പിണറായി കാലു വച്ചപ്പോൾ കേരളം മുടിഞ്ഞു. ഞാൻ നേരത്തേ ചെത്തുകാരന്റെ മകനെന്ന് വിളിച്ചപ്പോൾ ചെത്തുകാരന്റെ മകൻ തന്നെയെന്ന് പിണറായി പ്രതികരിച്ചത് മാന്യത കൊണ്ടല്ല. ചർച്ച തുടർന്നാൽ പലതും പുറത്തു വരുന്നത് ഒഴിവാക്കാനാണ്. മുല്ലപ്പള്ളിയുടെ പിതാവ് ഗോപാലൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുമ്പോൾ പിണറായിയുടെ അച്ഛൻ കള്ള് കുടിച്ചു തേരാപ്പാരാ നടക്കുകയായിരുന്നു.
ഭരണ പരിഷ്‌കാര കമ്മിഷനായ കോന്തൻ എന്ത് റിപ്പോർട്ടാണ് നാടിന്റെ പരിഷ്‌കാരത്തിന് നൽകിയതെന്നാണ് വി.എസിനെക്കുറിച്ചു പറഞ്ഞത്.