sami


മാഹി :തിങ്കളാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കാനിരിക്കെ കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്ത മൂന്ന് എം.എൽ.എമാർക്ക് വോട്ട് അനുവദിക്കരുതെന്ന കർശന നിലപാടുമായി പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി. മുൻകാലങ്ങളിലൊന്നും നോമിനേറ്റഡ് എം.എൽ.എമാർ സഭയിൽ വോട്ടുചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

2017ലാണ് പുതുച്ചേരി സർക്കാരിന്റെ കടുത്ത എതിർപ്പിനെ മറികടന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്ന് ബി.ജെ.പി നേതാക്കളെ എം.എൽ.എമാരായി നോമിനേറ്റ് ചെയ്തത് .ഇതിനെ സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ എല്ലാ അവകാശങ്ങളും വോട്ടവകാശവും നാമനിർദേശം ചെയ്യപ്പെട്ട എം.എൽ.എമാർക്ക് ഉണ്ടെന്നായിരുന്നു സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധിയുള്ളതിനാൽ ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നാണ് കഴിഞ്ഞ ആഴ്ച്ച പുതുച്ചേരിയിലെത്തിയ തിരഞ്ഞെടുപ്പു കമ്മിഷണർ വ്യക്തമാക്കിയത്.ഇത് പരിഗണിച്ച് നിയമജ്ഞരുമായി കൂടിയാലോചന നടത്തി കോടതിയെ സമീപിക്കാനാണ് പുതുച്ചേരി മുഖ്യമന്ത്രിയുടെ നീക്കം.