പയ്യന്നൂർ: പയ്യന്നൂരിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന യുവാവിനേയും കോളേജ് വിദ്യാർത്ഥിനിയായ യുവതിയേയും തീ പൊള്ളലേറ്റ് ഗുരുതര നിലയിൽ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റാരിക്കൽ എളേരിത്തട്ടിലെ ഇരുപത്തെട്ടുകാരനും പയ്യന്നൂർ കോളേജിലെ വിദ്യാർഥിനിയായ ഇരുപത്തൊന്നുകാരിയുമാണ് പൊള്ളലേറ്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുള്ളത്.
വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
പയ്യന്നൂരിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യുവാവ് കഴിഞ്ഞ ദിവസങ്ങളിൽ ജോലിക്ക് പോകാതെ അവധിയിലായിരുന്നു. മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം ഞായറാഴ്ച ഉറപ്പിക്കാൻ വീട്ടുകാർ തീരുമാനിച്ചിരുന്നതായി പറയപ്പെടുന്നു. ആസ്പത്രിയിലെത്തി ഇരുവരുടേയും മൊഴി രേഖപ്പെടുത്താൻ പോലീസ് ശ്രമിച്ചുവെങ്കിലും അത്യാസന്ന നിലയിലുള്ള ഇവരുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല.