folklore

കണ്ണൂർ: കേരള ഫോക്‌ലോർ അക്കാഡമി 2020 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. പി. പത്മനാഭൻ നമ്പ്യാർ (കോൽക്കളി), സി.എം. മണ്ണൂർ ചന്ദ്രൻ (പൊറാട്ടുനാടകം), ടി. നാണുപ്പെരുവണ്ണാൻ (തെയ്യം), കെ.എം.കെ. വെള്ളയിൽ (മാപ്പിളപ്പാട്ട്), മാധവൻ അത്തിക്കോത്ത് (മംഗലംകളി), എം. ബാലകൃഷ്ണൻ പെരുവണ്ണാൻ (തെയ്യം), ബ്രിട്ടോ വിൻസന്റ് (ചവിട്ടുനാടകം), കീഴില്ലം ഉണ്ണികൃഷ്ണൻ (മുടിയേറ്റ്), എ.കെ. അരവിന്ദാക്ഷൻ പിള്ള (പടയണി) എന്നിവർ ഫെലോഷിപ്പിനർഹരായി.

കെ.ജി. ഓമനക്കുട്ടൻ (പടയണി), എൻ.പി. റുഖിയ (മാപ്പിളപ്പാട്ട്), കെ.പി. വാസു (പരിചമുട്ടുകളി), എം. അപ്പുക്കുട്ടൻ (പാക്കനാർകളി), കെ. അബൂബക്കർ (മാപ്പിള കല), എം. ശങ്കരൻ എമ്പ്രാന്തിരി (തിടമ്പുനൃത്തം), ടി.പി. കുഞ്ഞിരാമപ്പെരുവണ്ണാൻ (തെയ്യം), ടി.വി. രാമൻ പണിക്കർ (തെയ്യം), സി.കെ. ഭാസ്‌കരൻ (കുറത്തിയാട്ടം), എം.പി. രാഘവപൊതുവാൾ (പാചകകല), വി. ഗോപാലൻ (പൊറാട്ടുനാടകം) എന്നിർക്ക് ഗുരുപൂജാ പുരസ്‌കാരം നൽകും.
കെ.എസ്. ശൈലേഷ് (പടയണി), സിമ്യ ഹംദാൻ (മാപ്പിളപ്പാട്ട്), ഗോപു വി. നായർ (പടയണി), ടി.പി. രഞ്ജിത്ത് (നാടൻപാട്ട്), എച്ച്. സുരേഷ് (മംഗലം കളി), വി.നിഖിൽ (നാടൻപാട്ട്), എസ്. സുചിത്ര (കാക്കരശ്ശി നാടകം), എം. ശ്യാമപ്രസാദ് (കളരിപ്പയറ്റ്), സി.വി. സഫീദ മുഹമ്മദ് ഷെരീഫ് (മാപ്പിള കല) എന്നിവർക്കാണ് യുവപ്രതിഭാ പുരസ്‌കാരം. മറ്റ് പുരസ്കാരങ്ങൾ:പി. പ്രകാശൻ, സന്തോഷ് മണ്ടൂർ (പ്രത്യേക പുരസ്‌കാരം), ബി.കെ. ഉദയകുമാർ, കെ. അർജുൻ (ഡോക്യുമെന്ററി), ഡോ.എം. ജ്യോതി, ഡോ. ജയചന്ദ്രൻ കീഴോത്ത് (ഗ്രന്ഥരച), വി.എം. കുട്ടി (സമഗ്ര സംഭാവന).