
പയ്യന്നൂർ: ന സമഗ്രവികസനം ലക്ഷ്യമിട്ട് പയ്യന്നൂർ നഗരസഭയുടെ ബഡ്ജറ്റിൽ ഉൽപ്പാദന , സേവന മേഖലകൾക്ക് മുൻതൂക്കം . ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അവതരിപ്പിച്ച ബഡ്ജറ്റിൽ 1.20 കോടിയാണ് കാർഷികമേഖലയ്ക്കായി നീക്കിവച്ചത്.
നെല്ല്, തെങ്ങ്, പച്ചക്കറി, ഇടവിളകൃഷികൾ എന്നിവയ്ക്കായാണ് 1.20 കോടി നീക്കിയത്. കൃഷിഭൂമി തരിശ് ഇടാതിരിക്കാൻ 5 ലക്ഷം രൂപയും നീക്കിവച്ചു. ക്ഷീര കർഷകർക്ക് ഉൽപ്പാദന ബോണസ് നൽകുന്നതിനായി 20 ലക്ഷം രൂപയും വകയിരുത്തി. പി. എം.എ.വൈ , ലൈഫ് സമ്പൂർണ്ണ ഭവന പദ്ധതി തിരിച്ചടവിലേക്ക് 55 ലക്ഷം രൂപയും പുതിയ പദ്ധതിക്കായി 1.35 കോടി രൂപയുമടക്കം 1. 90 കോടി വകയിരുത്തി. പുതിയ ബസ് സ്റ്റാൻഡിനായി ഈ ബഡ്ജറ്റിലും 3 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. റോഡുകളുടെ ടാറിംഗ്, അറ്റകുറ്റപണികൾ ഡ്രെയിനേജ് നിർമ്മാണം തുടങ്ങിയ പശ്ചാത്തല വികസനത്തിന് 8 കോടി രൂപ നീക്കി വെച്ചു.
പ്രധാന നിർദ്ദേശങ്ങൾ
ദ്രവമാലിന്യ പ്ലാന്റ് - 1.45 കോടി
പരമ്പരാഗത തൊഴിൽ സംരംക്ഷണം 5 ലക്ഷം
അങ്കണവാടി പോഷകാഹാര വിതരണം - 75 ലക്ഷം
സാന്ത്വന പരിചരണം - 10 ലക്ഷം,
വെളിച്ച വിപ്ലവം - നിലാവ് പദ്ധതി - 30 ലക്ഷം
ജോഗിങ്ങ് പാത നിർമ്മാണം 15, ലക്ഷം
വനിതാ വിശ്രമകേന്ദ്രം - 15 ലക്ഷം
കുട്ടികളുടെ പാർക്കിൽ കംഫർട്ട് സ്റ്റേഷൻ - 15 ലക്ഷം
നിരാശജനകമെന്ന് പ്രതിപക്ഷം
പയ്യന്നൂർ: കാൽനൂറ്റാണ്ട് മുൻപ് ആരംഭിച്ച പുതിയ ബസ് സ്റ്റാൻഡിന് എല്ലാ ബഡ്ജറ്റിലും തുക നീക്കി വെക്കുന്നത് ഈ വർഷവും ആവർത്തിച്ചതേയുള്ളു. വർഷങ്ങളായി തുടരുന്ന നാരങ്ങാ തോട് മാലിന്യപ്രശ്നത്തിനും പരിഹാരം ആയില്ല. നഗരവുമായി ബന്ധപ്പെട്ട് ക്രിയാത്മക പ്രവർത്തനം നടപ്പിൽ വരുത്തുന്നതിൽ അധികൃതർ തികഞ്ഞ ഉദാസീനതയാണ് കാണിക്കുന്നത്.