
കാസർകോട്: അഴക്കടൽ മത്സ്യബന്ധന കരാറിലെ ദുരൂഹത നീക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദി നൽകാമെന്ന് പറഞ്ഞ ട്രോളറുകൾ പിണറായി വിജയൻ വേണ്ടെന്ന് പറഞ്ഞത് അഴിമതി നടത്താൻ വേണ്ടിയാണെന്നും മുരളീധരൻ ആരോപിച്ചു.
കേന്ദ്രം നൽകുന്ന ട്രോളറുകൾക്ക് പകരം അമേരിക്കൻ ട്രോളറുകൾ കൊണ്ടുവന്ന് മീൻ പിടിക്കുമെന്നാണ് പിണറായി പറയുന്നത്. കേന്ദ്ര സർക്കാർ മത്സ്യബന്ധനത്തിന് പുതുജീവൻ നൽകുന്ന പദ്ധതികൾ നടപ്പിലാക്കി. എന്നാൽ അവരുടെ ജീവനോപാധി തകർക്കുന്ന കരാറിൽ ആണ് പിണറായി ഒപ്പിട്ടിരിക്കുന്നത്. വി. മുരളീധരൻ പറഞ്ഞു.