നീലേശ്വരം: എലിപ്പനിക്കെതിരെ ജാഗ്രത പ്രവർത്തനം ഊർജിതമാക്കി നീലേശ്വരം നഗരസഭ. വിവിധ വാർഡുകളിൽ എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് വിവിധ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അടിയന്തരയോഗം ചെയർപേഴ്സൺ ടി.വി ശാന്ത യുടെ അodധ്യക്ഷതയിൽ വിളിച്ചുചേർത്തു. യോഗത്തിൽ എം രാജഗോപാലൻ എം.എൽ.എ,വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ടി.പി ലത, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് കൗൺസിലർമാർ, ഡി.എം.ഒ ഡോ. എ.വി രാംദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ്, ഡോ. വി. സുരേശൻ, ഡോ. റിജിത് കൃഷ്ണൻ, ഡോ. മാത്യു, ജില്ലാ മലേറിയ ഓഫീസർ വി സുരേശൻ, ജില്ല എപ്പിഡ മോളജിസ്റ്റ് ഫ്‌ളോറി ജോസഫ്, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശൻ എ.കെ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ സംഘം എലിപ്പനി സാദ്ധ്യത പ്രദേശങ്ങളായ പാലായി, നീലായി, അങ്കക്കളരി, ചെമ്മക്കര എന്നീ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ബോധവൽക്കരണം നടത്തുന്നതിനും ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനും തീരുമാനിച്ചു.