ചെറുവത്തൂർ: സമൂഹം അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെ വ്യത്യസ്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന അശോകൻ പെരിങ്ങാര ഇന്ധന വിലവർദ്ധനയ്ക്കെതിരേ നെഞ്ചിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ജനങ്ങളുടെ ദുരിതങ്ങൾക്കെതിരേ കണ്ണടക്കുന്ന അധികാരിവർഗ്ഗത്തിനു നേരേയുള്ള രോഷാഗ്നിയായി മാറി അശോകന്റെ പ്രതിഷേധം.
അല കേരളയ്ക്കു വേണ്ടി സജിത്ത് കൊഴുമ്മൽ അശോകൻ പെരിങ്ങാരയുടെ നെഞ്ചിൽ തീ കൂട്ടി ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ ചീമേനിയടക്കം നിരവധി നാട്ടുകാർ പരിപാടിയിൽ പങ്കെടുത്തു.