പയ്യന്നൂർ: കേരള ഫോക് ലോർ അക്കാഡമി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പയ്യന്നൂരിൽ സംഘടിപ്പിച്ച പ്രഥമ രാജ്യാന്തര ഫോക് ലോർ ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത മോപ്പാള തെരഞ്ഞെടുക്കപ്പെട്ടു. ധിഠീ എന്ന ചിത്രം ഒരുക്കിയ സുമിത്ര ഭാവെയാണ് മികച്ച സംവിധായിക

മികച്ച നടിയായി കെഞ്ചിരക്ക് ജീവൻ നല്കിയ വിനുഷാ രവിയെയും മികച്ച നടനായി മോപ്പാളയിൽ പ്രധാന വേഷം ചെയ്ത സന്തോഷ് കീഴാറ്റൂരിനെയും തെരഞ്ഞെടുത്തു.

പുള്ള് എന്ന ചിത്രത്തിൽ ദേവമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റെയ്ന മരിയ പ്രത്യേക ജൂറി പരാമർശത്തിന് അർഹയായി. പനി സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ച ഐസക് കൊട്ടുകാപ്പള്ളി, കെഞ്ചിര സിനിമയിൽ സംഗീത സംവിധാനം നിർവ്വഹിച്ച ശ്രീവത്സൻ ജെ. മേനോൻ എന്നിവർക്കാണ് മികച്ച പശ്ചാത്തല സംഗീത സംവിധായകർക്കുള്ള പുരസ്കാരം .

മുഴുനീള കഥാചിത്ര വിഭാഗത്തിൽ 9 ചിത്രങ്ങളാണ് പരിഗണനക്ക് വന്നത്. വിശ്വാസങ്ങളെയും ആദിവാസി വിഭാഗങ്ങളെയും പശ്ചാത്തലമാക്കിയുള്ള സിനിമകളാണ് പ്രധാനമായും എത്തിയത്.

. ഡോ. അജു കെ നാരായണൻ, അച്യുതാനന്ദൻ,കെ. പി. ജയകുമാർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ .

ഡോക്യുമെന്ററി വിഭാഗത്തിൽ മികച്ച ചിത്രമായി തെയ്യാട്ടം തിരഞ്ഞെടുക്കപ്പെട്ടു. ജയൻ മങ്ങാടിനെ മികച്ച സംവിധായകകനായി തിരഞ്ഞെടുക്കപ്പെട്ടു.