കണ്ണൂർ: കണ്ണൂർ വിമാനത്തവളത്തിൽ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്തുന്നതിന് അനുമതി ലഭി്ക്കുന്നതിന് ഇടപെടണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സിന്റെ നിർവാഹക സമിതി അംഗങ്ങൾ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരനോട് അഭ്യർത്ഥിച്ചു.മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചേംബർ ഭാരവാഹികൾ ഈ ആവശ്യമുന്നയിച്ചത്.ഇ എസ് ഐ ആസ്പത്രിയിൽ സൂപ്പർ സ്‌പെഷാലിറ്റി സൗകര്യമൊരുക്കണമെന്നും തൃശ്ശൂർ ആസ്ഥാനമായുള്ള എം.എസ് .എം. ഇ ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറെ നിയമിക്കണമെന്നും, അഴിക്കൽ പോർട്ട് യാഥാർത്ഥ്യമാക്കണമെന്നും തലശ്ശേരി ആസ്ഥാനമായുള്ള സായി സെന്ററിനെ ഉയർത്തണമെന്നും കണ്ണൂരിലെ റെയിൽവേ പിറ്റ് ലൈൻ നിർമ്മാണത്തിന് നടപടി സ്വീകരിക്കണമെന്നും ചേംബർ ഭാരവാഹികൾ ആവശ്യപ്പെട്ടു.ചേംബർ പ്രസിഡന്റ് ഡോ . ജോസഫ് ബെനവൻ അദ്ധ്യക്ഷത വഹിച്ചു ..
ചേംബർ ട്രഷറർ അനിൽ കുമാർ സി , എം .വി .രാമകൃഷ്ണൻ ചേംബർ മുൻ പ്രസിഡന്റുമാരായ കെ വിനോദ് നാരായണൻ , സി.വി. ദീപക് , മഹേഷ്ചന്ദ്ര ബാലിഗ , സുശീൽ ആരോൺതുടങ്ങിയവർ സംബന്ധിച്ചു . യോഗത്തിൽ ചേംബർ ഓണററി സെക്രട്ടറി ഹനീഷ് കെ വാണിയങ്കണ്ടി സ്വാഗതവും വൈസ് പ്രസിഡന്റ് ടി .കെ .രമേശ് കുമാർ നന്ദിയും രേഖപ്പെടുത്തി .