തളിപ്പറമ്പ്: ഒരു വർഷത്തിലേറെയായി കണ്ണ് മറച്ച കാമറകണ്ണുകൾ നഗരത്തിൽ ഇനി മിഴി തുറക്കും. അത്യാധുനികമായ 54 വയർലെസ് കാമറകളാണ് മിഴി തുറക്കാൻ അനുമതിയായത്. ദേശീയ പാത, മെയിൻ റോഡ്, മാർക്കറ്റ് റോഡ്, കുപ്പം, ചിറവക്ക്, തൃച്ചംബരം, കോർട്ട് റോഡ്, മന്ന, കരിമ്പം, അള്ളാംകുളം, പാലകുളങ്ങര, സയ്യിദ് നഗർ, പുഷ്പഗിരി , കുറ്റിക്കോൽ, ഏഴാംമൈൽ തുടങ്ങി നഗരസഭാ പരിധിയിലെ 27 സ്ഥലങ്ങളിലാണ് രണ്ട് കാമറകൾ വീതം ഒരു വർഷം മുൻപ്സ്ഥാപിച്ചത്. അഞ്ച് വർഷം മുമ്പ് നഗരത്തിൽ സ്ഥാപിച്ച വയറുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിച്ച കാമറകളിൽ ചിലത് സമൂഹ വിരുദ്ധർ വയറുകൾ മുറിച്ചുനീക്കി പ്രവർത്തനരഹിതമാക്കിയിരുന്നു. ഇതോടെ ആറ് ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ചിരുന്ന കാമറകൾ മുഴുവനും ഉപയോഗശൂന്യമായി മാറി. ഒരു വർഷം മുൻപാണ് 35 ലക്ഷം രൂപ ചെലവിൽ പുതിയ കാമറകൾ സ്ഥാപിച്ചത്. കാമറകളുടെ മോണിറ്ററിംഗ് സിസ്റ്റം വച്ച

നിലവിലുള്ള പൊലീസ് സ്റ്റേഷന് പുറമെ നഗരസഭാ ഓഫീസിലും സ്ഥാപിക്കാമെന്ന നിർദ്ദേശം നഗരസഭ കൗൺസിൽ യോഗം അംഗീകരിച്ചതോടെയാണ് ഒരു വർഷമായി നില നില്‍ക്കുന്ന അനിശ്ചിതത്വം നീങ്ങിയത്.

ഉറങ്ങിക്കിടന്നു

ഒരു വർഷം!

മോണിറ്ററിംഗ് നിയമപരമായി നഗരസഭയിലാണ് വെക്കേണ്ടതെന്നുള്ള നഗരസഭ സെക്രട്ടറിയുടെ അഭിപ്രായം കഴിഞ്ഞ നഗരസഭാ ഭരണസമിതി നടപ്പാക്കാത്തതിനെ തുടർന്നു ബില്ല് പാസാക്കി നൽകാൻ സെക്രട്ടറി തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് ഒരു വർഷക്കാലമായി കാമറകൾ പ്രവർത്തിക്കാൻ പറ്റാതായത്.