പയ്യന്നൂർ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര തിങ്കളാഴ്ച രാവിലെ ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ കാലിക്കടവിൽ ജില്ല - മണ്ഡലം നേതാക്കൾ ചേർന്ന് സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പയ്യന്നൂരിലേക്ക് ആനയിച്ചു. ടൗൺ സ്ക്വയറിൽ നടന്ന പൊതുയോഗത്തിൽ സംഘാടക സമിതി ചെയർമാൻ രൂപേഷ് തൈവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു.
പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സി.കെ.പത്മനാഭൻ, എം.ടി.രമേശ് പ്രസംഗിച്ചു.എം.ടി.രമേശ്, ജോർജ് കുര്യൻ, പി.സുധീർ, പ്രഫുൽ കൃഷ്ണ, നിവേദിത, സി. കൃഷ്ണകുമാർ തുടങ്ങിയ നേതാക്കളും സുരേന്ദ്രനെ അനുഗമിക്കുന്നുണ്ട്. പയ്യന്നൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ: കെ.കെ. ശ്രീധരൻ ഉൾപ്പെടെ വിവിധ പാർട്ടികളിൽ നിന്നായി 20 ഓളം പേർ ബി.ജെ.പി.യിൽ ചേർന്നു.
മറ്റ് സംസ്ഥാനങ്ങൾ അനുദിനം വികസനത്തിലേക്ക് കുതിക്കുമ്പോൾ, ഇവിടെ ഇടത്, വലത് മുന്നണികൾ തമ്മിൽ അഴിമതിയുടെ കാര്യത്തിൽ മത്സരിക്കുകയാണ്. അക്രമ രാഷ്ട്രീയമാണ് മലബാറിൽ വികസനത്തെ പുറകോട്ട് വലിക്കുന്നത്. ഇവിടത്തെ പാർട്ടി ഗ്രാമങ്ങൾ ഭീകരവാദികൾക്ക് സുരക്ഷിത ഒളിത്താവളമായി മാറുകയാണ്.
ഇടത്-വലത് മുന്നണികൾ മാറി.
കെ. സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ