കണ്ണൂർ: ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷനും ബക്കളം ബോഡി ഫസ്റ്റ് ജിംനേഷ്യവും ബക്കളത്ത് സംഘടിപ്പിച്ച ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ ന്യൂ ഫിറ്റ്നസ് ഫസ്റ്റ് ജിംനേഷ്യത്തിന് തിളക്കമാർന്ന വിജയം. സീനിയർ മിസ്റ്റർ കണ്ണൂരായി ന്യൂ ഫിറ്റ്നസ് ഫസ്റ്റ് ജിംനേഷ്യത്തിലെ പി.കെ മഹസൂസ് തിരഞ്ഞെടുക്കപ്പെട്ടു. ജൂനിയർ കണ്ണൂരായി ജിഷ്ണുരാജ്, സബ് ജൂനിയർ വിഭാഗത്തിൽ വൈഭവ് പ്രശാന്തും മാസ്റ്റേഴ്സ് വിഭാഗത്തിൽ റോഹിനും തിരഞ്ഞടുക്കപ്പെട്ടു. മോഡൽ ഫിസികിൽ സജീർ ഹാഷിം (ട്രൂ ഫിറ്റ് ജിം) ആണ് വിജയി. പെരളശേരി ഫോക്കസ് ജിം ഓവറോൾ ചാമ്പ്യന്മാരായി.
മത്സരം ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ.വി ഷാജു അദ്ധ്യക്ഷനായി. അർജുന അവാർഡ് ജേതാവ് ടി.വി പോളി മുഖ്യാതിഥിയായി. പി.കെ പ്രീത്, കെ. മഹേഷ് ബാബു, കെ.പി അബ്ദുൾ നാസർ, എ.എം ലിഷാന്ത്, സുഹൈൽ അബ്ദുസലാം സംസാരിച്ചു. സമാപന ചടങ്ങിൽ വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ. സന്തോഷ് സമ്മാനങ്ങൾ നൽകി.