കാഞ്ഞങ്ങാട്: ചെങ്കല്ല് പാകിയ മടിയൻ കൂലോം ക്ഷേത്ര തിരുമുറ്റ സമർപ്പണം 28ന് പകൽ 11 മുതൽ 2.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും .25 ലക്ഷം രൂപ ചെലവിലാണ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്ഷേത്ര തിരുമുറ്റം ചിത്രപ്പണികളോടെ പരമ്പരാഗത രീതിയിൽ ചെങ്കല്ല് പാകി മനോഹരമാക്കിയത് .ആറ് ദീപക്കാലുകൾ ,ബാലാമക്കല്ല് ഉൾപ്പെടെയാണ് കല്ലുപാകൽ പൂർത്തീകരിച്ചത് .
മടിയൻ,അടോട്ട് ,വെള്ളിക്കോത്ത്, മാണിക്കോത്ത് ,കൊളവയൽ ,വേലാശ്വരം ,മടിയൻ പാലക്കി , തുടങ്ങി ആലപ്പുഴയിൽ നിന്നു വരെയുള്ള മടിയൻ കൂലോം ക്ഷേത്ര വിശ്വാസികളുടെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വമാണ് ക്ഷേത്ര മുറ്റം മനോഹരമാക്കാൻ മുന്നിട്ടിറങ്ങിയത് .മുപ്പത് പേരടങ്ങുന്ന ഒരു വലിയ സംഘം വിശ്വാസികളുടെ കൂട്ടായ്മയാണിത്. കുഞ്ഞമ്പു പുതിയ വീട് ,ഗംഗൻ പാലക്കി ,സുന്ദരൻ അറയിൽ വളപ്പ് ,ഉണ്ണി അടോട്ട് ,സരേഷ് മാണിക്കോത്ത്,വിനു തെക്ക് വീട്,നാരായണൻ കൊളവയൽ ഇവർക്കൊപ്പം ആലപ്പുഴയിൽ പ്രവാസി സുഹൃത്തുക്കളും പ്രവർത്തന സജ്ജരായിരുന്നു. പാട്ടുൽസവത്തിന് സമർപ്പണം നടത്താനായിരുന്നു തീരുമാനമെങ്കിലും കൊവിഡ് നാടിനെ നടുക്കിയപ്പോൾ പ്രവൃത്തി നീണ്ടുപോയി . ചടങ്ങിൽ അള്ളടദേശത്തെ മുഴുവൻ കഴകം പ്രതിനിധികളും പങ്കെടുക്കും.