നീലേശ്വരം: ഔഷധ ഗുണവും പാരമ്പര്യവും പറഞ്ഞ് കൊട്ടിഘോഷിക്കുമ്പോഴും കുള്ളൻ പശുവിനെ സംരക്ഷിക്കാൻ ജനത്തിന് താത്പര്യമില്ല. മിനക്കെട്ടാലും ലാഭകരമല്ലെന്നതാണ് മുഖം തിരിക്കാൻ കാരണം. വംശനാശ ഭീഷണി നേരിടുന്ന കുള്ളൻ പശുക്കളെ സംരംക്ഷിക്കാൻ ലക്ഷ്യമിട്ട് ബദിയടുക്ക ബേള വില്ലേജിൽ 2015 സപ്തംബറിൽ സംരക്ഷണ കേന്ദ്രം ആരംഭിച്ചിരുന്നു. 35 പശുക്കളുമായി തുടങ്ങിയ കേന്ദ്രത്തിൽ ഇപ്പോൾ 199 പശുക്കളുണ്ട്.
പശുക്കളെയും കിടാരികളെയും സംരക്ഷിക്കാൻ 10 ജീവനക്കാരുണ്ട്. ഔഷധമൂല്യമുള്ള പാൽ തേടി ധാരാളം പേരെത്തുന്നുണ്ടെങ്കിലും പശുവിനെ ഏറ്റെടുക്കാൻ പലർക്കും താത്പര്യമില്ല. ചാണകവും ആവശ്യത്തിന് തികയാത്ത സ്ഥിതിയാണ്. ആവശ്യക്കാർ പശുവിനെയും കിടാരികളെയും വാങ്ങുന്നുണ്ട്. കാസർകോട് ഡ്വാർവ് കൺസർവേഷൻ സൊസൈറ്റിയും ആവശ്യക്കാരായുണ്ട്. ഇവിടെ തന്നെ നട്ടുവളർത്തുന്ന പച്ചപ്പുല്ലാണ് ആഹാരം.
ആന്ധ്ര സർക്കാർ പശുക്കളെ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ, നമ്മുടെ നാട്ടുകാർക്കാണ് ഇതിന്റെ പ്രസക്തി മനസിലാകാത്തത്
ജയപ്രകാശ് ബേള,ഫാം അസിസ്റ്റന്റ് ഡയറക്ടർ
കുള്ളൻ പശു സംരക്ഷണ കേന്ദ്രം
5.32 ഏക്കറിൽ