iffk

തലശ്ശേരി:മേളയുടെ മൂന്നാം ദിനം മത്സരത്തിിനുള്ള നാലെണ്ണമുൾപ്പെടെ 24 ചിത്രങ്ങൾ പ്രദർശനത്തിന്. ജയരാജ് സംവിധാനം ചെയ്ത ഹാസ്യം , മറാത്തി ചിത്രം സ്ഥൽപുരാൺ, ബ്രസീലിയൻ ചിത്രം ഡെസ്റ്ററോ , അലഹാഡ്രോ റ്റെലമാക്കോ സംവിധാനം ചെയ്ത ലോൺലി റോക്ക് എന്നിവയാണ് മൂന്നാം ദിനത്തിലെ മത്സര ചിത്രങ്ങൾ.

ലോക സിനിമാ വിഭാഗത്തിൽ ദി മാൻ ഹൂ സോൾഡ് ഹിസ് സ്‌കിൻ, വൈഫ് ഓഫ് എ സ്‌പൈ , സമ്മർ ഓഫ് 85 , യെല്ലോ ക്യാറ്റ് , 200 മീറ്റെർസ് , നീഡിൽ പാർക്ക് ബേബി തുടങ്ങിയ ഒൻപത് ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ തമിഴ് ചിത്രമായ കുതിരൈവാൽ, ഗോഡ് ഓൺ ദി ബാൽക്കണി , ദി ഷെപ്പേർഡെസ് ആൻഡ് ദി സേവൻ സോങ് എന്നിവയും പ്രദർശിപ്പിക്കും. മലയാള സിനിമ വിഭാഗത്തിൽ അറ്റെൻഷൻ പ്ലീസ്, വാങ്ക് എന്നീ ചിത്രങ്ങളും സംവിധായകൻ ഷാനവാസ് നരണിപ്പുഴയക്ക് ആദരം അർപ്പിച്ചുകൊണ്ട് കരിയും പ്രദർശിപ്പിക്കും.കലൈഡോസ്‌കോപ്പ് വിഭാഗത്തിൽ മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.