iffk

തലശേരി : മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ബ്രസീലിയൻ ചിത്രം 'മെമ്മറി ഹൗസ്' ഗോത്രവംശത്തിൽ പിറന്ന ക്രിസ്റ്റോവത്തിന്റെ അലച്ചിലിന്റെ കഥയാണ് പറയുന്നത്. ബ്രസീലിയൻ വനങ്ങളിൽ താമസിക്കുന്ന ഗോത്രവംശജനായ ക്രിസ്റ്റോവം സമൃദ്ധമായ ഒരു ഓസ്ട്രിയൻ ഭൂപ്രദേശത്തേക്ക് കുടിയേറി പാർക്കുന്നു. ഒരു പാട് ദുരന്തങ്ങൾക്കും അലച്ചിലുകൾക്കുമൊടുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിൽ അയാൾ അഭയം തേടിയിട്ടും പ്രതിസന്ധികൾ അവിടെയും പിന്തുടരുന്നതാണ് ജാവോ പൗലോ ചിത്രത്തിന്റെ പ്രമേയം.

ബേഡ് വാച്ചിംഗ്. ബിലേസുവർ എന്നിവയാണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച മറ്ര് ചിത്രങ്ങൾ. അസർബെജാനിലെ ബിലേസുവർ പ്രദേശത്ത് നടക്കുന്ന അഞ്ച് കഥകളാണ് എൻവിൻ അദിഗോസേൽ സംവിധാനം ചെയ്ത 'ബിലേസുവർ'