കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ സ്‌ട്രോംഗ് റൂമുകൾ, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദങ്ങളുടെ ഒരുക്കങ്ങൾ എന്നിവ പരിശോധിച്ചു. ജി.എച്ച്.എസ്.എസ് കുമ്പള, കാസർകോട് ഗവ.കോളേജ്, പെരിയ ഗവ. പോളിടെക്‌നിക് കോളേജ്, പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ്, തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക് എന്നിവിടങ്ങളിലെ വിതരണ സ്വീകരണ കേന്ദങ്ങൾ സന്ദർശിച്ചു. എ.എസ്.പി പ്രജീഷ് തോട്ടത്തിൽ, ഡിവൈ.എസ്.പി പി.പി സദാനന്ദൻ, നിയമസഭാ മണ്ഡലം വരണാധികാരികൾ, തഹസിൽദാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
ആയിരത്തിൽ അധികം വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കാനുള്ള നിർദ്ദേശ പ്രകാരമുള്ള പുതിയ 15 ബൂത്തുകൾ താല്‍ക്കാലികമായി തയ്യാറാക്കും. ഇത്തരത്തിൽ നിർമ്മിക്കുന്ന താൽക്കാലിക ബൂത്തുകളുടെ മാതൃക തൃക്കരിപ്പൂർ മണ്ഡലത്തിലെ 177ാം നമ്പർ ബൂത്തിൽ കളക്ടർ സന്ദർശിച്ച് വിലയിരുത്തി.
പടം ..
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ സ്‌ട്രോംഗ് റൂമുകൾ, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളുടെ ഒരുക്കങ്ങൾ എന്നിവ പരിശോധിക്കുന്നു