iffk

തലശേരി: ഇമേജ് ബുക്കും സെൽഫ് പോർട്രെയിറ്റ് ഇൻ ഡിസംബറും സൃഷ്ടിച്ച അസ്വസ്ഥത മാറും മുമ്പെ ഗൊദാർദിന്റെ അടുത്ത ചിത്രമായ ഫോർ എവർ മൊസാർട്ടിലേക്കാണ് പ്രേക്ഷകർ ഇന്നലെ ആവേശത്തോടെ കയറിയത്. ജീവിച്ചിരിക്കുന്ന വിഖ്യാത ചലച്ചിത്രകാരന്മാരിൽ മുന്നണി പോരാളിയായി നിലനിൽക്കുന്ന ഗൊദാർദിനെ ഇരു കൈയും നീട്ടിയാണ് മേള ഏറ്റുവാങ്ങുകയായിരുന്നു.

സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ചലച്ചിത്രകാരൻ നേരിടുന്ന ബുദ്ധിമുട്ടുകളും ബോസ്നിയയിലെ യുദ്ധവും മറ്റുമാണ് ഈ ചിത്രത്തിൽ പശ്ചാത്തലമായി വരുന്നത്. കൊളോണിയൽ ബൂർഷ്വാ ദൃശ്യഭാഷയെ ഗൊദാർദ് ഈ ചിത്രത്തിൽ പൊളിച്ചെഴുതുകയാണ്. മറ്റെല്ലാ ഗൊദാർദ് സിനിമയേയും പോലെ 'നിങ്ങൾ സിനിമയിലാണ് ' എന്ന് അദ്ദേഹം ഇവിടെ സാധാരണ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കവിഞ്ഞ് പറയുന്നുണ്ട്.

പ്രായമായ ചലച്ചിത്ര സംവിധായകൻ വിക്കി വിറ്റാലിസ്, മകൾ കാമിൽ, അദ്ദേഹത്തിന്റെ സഹായിയായി ജോലി ചെയ്യുന്ന മരുമകൻ ജെറോം എന്നിവരുടെ ജീവിതപരിസരമാണ് പ്രേക്ഷകർക്ക് മുന്നിൽ ഫോർ എവർ മൊസാർട്ട് എന്ന ചിത്രത്തിലൂടെ ഗൊദാർദ് അനാവരണം ചെയ്യുന്നത്.തീവ്ര പ്രണയവും കുടിയേറ്റവും ജീവിതാസക്തിയും ഇഴചേരുന്ന പാത്ര നിർമ്മിതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.ടുണീഷ്യൻ എഴുത്തുകാരിയും സംവിധായികയുമായ കൗതർ ബെൻ ഹാനിയ സംവിധാനം ചെയ്ത മാൻ ഹൂ സോൾഡ് ഹിസ് സ്‌കിൻ
സാം അലി എന്ന സിറിയൻ യുവാവിന്റെ പ്രണയവും പലായനവും ജീവിതവും പറയുന്നു. യുദ്ധത്തിൽ നിന്നും രക്ഷതേടി ലെബനനിൽ നിന്നും തന്റെ പ്രണയിനിക്കൊപ്പം യൂറോപ്പിലേക്ക് കുടിയേറുന്ന സാം അലി ജീവിക്കാൻ പണത്തിനായി ടാറ്റൂ ആർട്ടിസ്റ്റിനു തന്റെ ശരീരം ഒരു കാൻവസായി നൽകുന്നതാണ് ചിത്രം. സ്വന്തം ശരീരം വലിയ കലാസൃഷ്ടിക്കുള്ള ക്യാൻവാസായി മാറുന്നുവെന്ന തിരിച്ചറിവ് സാം അലിയുടെ ജീവിത കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നു. സിനിമാ ചരിത്രത്തിന്റെ ഉമ്മറപ്പടിയിലാണ് ഈ സിനിമയുടെ സ്ഥാനം.ചിത്രത്തിന് നല്ല സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്.നവ സിനിമയുടെ സാദ്ധ്യതകൾ ചരിത്രപരമായ ഘടകങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് പറയരുത്. വിദഗ്ദ്ധമായി തയ്യാറാക്കിയ, ധീരമായ ഒരു ചിത്രമാണിത്. ആഗോള അഭയാർത്ഥി പ്രതിസന്ധിയെക്കുറിച്ചുള്ള വിശദമായ വ്യാഖ്യാനം നൽകാനും ഈ ചിത്രം ശ്രമിക്കുന്നുണ്ട്.