iffk

തലശ്ശേരി: നാല് വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത ദിനങ്ങളിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള പുതിയ തലമുറയിലെ സിനിമ സംവിധായകർക്കും ആസ്വാദകർക്കും നല്ലൊരു അവസരമാണ് നൽകുന്നതെന്ന് സംവിധായകൻ ജയരാജ് പറഞ്ഞു. പ്രാദേശിക മേളകൾ ലോകസിനിമകളെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള അവസരം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് കാരണം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഓൺലൈൻ ചലച്ചിത്രമേളകൾ ഇതിനോടകം നടത്തിയിട്ടുണ്ടെങ്കിലും സാംസ്‌കാരിക കൂടിച്ചേരലുകൾക്കും സിനിമ ആസ്വാദനത്തിനും മാറ്റങ്ങൾ സൃഷ്ടിച്ചു. വിദേശ സിനിമ പ്രവർത്തകർക്ക് നമ്മുടെ നാട്ടിൽ വരാനും അതേപോലെ ഇന്ത്യൻ സംവിധായകർക്ക് വിദേശ നാടുകളിൽ പോയി സിനിമ സംസ്‌കാരം മനസ്സിലാക്കാനുള്ള അവസരമാണ് ഇത്തവണ നഷ്ടമായത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചലച്ചിത്രമേള പലയിടങ്ങളിൽ വിജയകരമായി നടത്താൻ സാധിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.