iffk

തലശേരി: ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ എട്ട് മത്സര ചിത്രങ്ങൾ ഉൾപ്പടെ 23 ചിത്രങ്ങൾ പ്രദർശനത്തിന്. വിയറ്റ്‌നാം ചിതമായ റോം, അസർബൈജാൻ ചിത്രം ഇൻ ബിറ്റ് വീൻ ഡൈയിംഗ്, അലഹാഡ്രോ റ്റെലമാക്കോ സംവിധാനം ചെയ്ത ലോൺലി റോക്ക്, മറാത്തി ചിത്രം സ്ഥൽ പുരാൺ, മോഹിത് പ്രിയദർശിയുടെ കോസ, മെമ്മറി ഹൗസ് , ദെയർ ഈസ് നോ ഈവിൾ എന്നീ ചിത്രങ്ങൾക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ലോക സിനിമാ വിഭാഗത്തിൽ മോഹിത് പ്രിയദർശിയുടെ കൊസ , അനദെർ റൗണ്ട് , നോവെയർ സ്‌പെഷ്യൽ ,സ്‌ട്രൈഡിംഗ് ഇൻ ടു ദ വിൻഡ്, സാറ്റർഡേ ഫിക്ഷൻ തുടങ്ങിയ ഒൻപത് ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ 12 :12 അൺ ടൈറ്റിൽഡുമാണ് പ്രദർശിപ്പിക്കുന്നത്. ചോലയ്ക് ശേഷം സനൽ കുമാർ ശശിധരൻ അണിയിച്ചൊരുക്കിയ കയറ്റം, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങൾ മലയാള സിനിമ വിഭാഗത്തിലും പ്രദർശിപ്പിക്കും.

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി, അഭിനേതാവ് അനിൽ നെടുമങ്ങാട് എന്നിവരോടുള്ള ആദരമായി അയ്യപ്പനും കോശിയും, അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സോളനാസിന് ആദരം അർപ്പിച്ചുകൊണ്ട് ദി സൗത്തും നാലാം ദിവസമുണ്ടാകും.