ഇരിട്ടി: മലയോര ഹൈവേ ബന്ധപ്പെടുത്തി വാണിയപ്പാറ, കരക്കോട്ടക്കരി, എടൂർ, ഇരിട്ടി ,ഉളിക്കൽ, ചെമ്പേരി, ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്, ഒടയൻചാൽ വഴി കാഞ്ഞങ്ങാട്ടേക്ക് പുതിയ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് അനുവദിച്ചു. രാവിലെ 5.40 നു നു വാണിയപ്പാറയിൽ നിന്ന് പുറപ്പെട്ട് 11.30 ന് കാഞ്ഞങ്ങാട്ടും തിരിച്ച് 2.30 ന് പുറപ്പെട്ട് 7.15 ന് വാണിയപ്പാറയിലും അവസാനിക്കുന്ന തരത്തിലാണ് സർവ്വീസ്.

ഉദ്ഘാടന സമ്മേളനം കരക്കോട്ടക്കരിയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു. ബസിന്റെ ഫ്ളാഗ് ഓഫും അദ്ദേഹം നടത്തി. അയ്യംകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.ആന്റണി പുന്നൂർ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ സിബി വാഴക്കാല ,ജോസഫ് വട്ടുകുളം,സീമ സനോജ് തുടങ്ങിയവരും വിവിധ കക്ഷി നേതാക്കളും സംസാരിച്ചു.