
ആകെ മണ്ഡലം -11, എൽ.ഡി.എഫ് -8, യു.ഡി.എഫ് -3
എൽ.ഡി.എഫ്: കണ്ണൂർ, ധർമ്മടം, മട്ടന്നൂർ, കൂത്തുപറമ്പ്, കല്യാശേരി, പയ്യന്നൂർ, തലശേരി, തളിപ്പറമ്പ്
യു.ഡി.എഫ്: അഴീക്കോട്, പേരാവൂർ, ഇരിക്കൂർ
എക്കാലവും ഇടത്തോട്ട് ചാഞ്ഞ ജില്ല. എന്നാൽ കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഈ ചരിത്രം മാറി. കണ്ണൂർ യു.ഡി. എഫിനൊപ്പമായി.
2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ, വടകര, കാസർകോട് മണ്ഡലങ്ങളുടെ ഭാഗമായ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ ധർമ്മടം, പയ്യന്നൂർ, മട്ടന്നൂർ മണ്ഡലങ്ങളൊഴികെ എല്ലായിടത്തും യു.ഡി. എഫിന് മേൽക്കൈ.
തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും അട്ടിമറി. പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ യു.ഡി. എഫിന് നാമമാത്രമായ ഭൂരിപക്ഷം. മറ്റു മണ്ഡലങ്ങളിൽ എൽ.ഡി. എഫിന് റെക്കാഡ് ഭൂരിപക്ഷം.മുപ്പത് വർഷത്തിലേറെയായി യു.ഡി. എഫ് ഭരിച്ചിരുന്ന ചില പഞ്ചായത്തുകൾ പോലും ഇടതുമുന്നണിയുടെ കൈയിലായി.
1957 മുതൽ മലയോരം ഒഴികെയുള്ള പ്രദേശങ്ങളിൽ ഇടതുമുന്നണി ശക്തമായ സ്വാധീനം നേടാറുണ്ട്. മുഖ്യമന്ത്രി ഉൾപ്പടെ നാല് മന്ത്രിമാർ പ്രതിനിധാനം ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. പുതുമുഖങ്ങളെ ഇറക്കി പുതിയ പരീക്ഷണത്തിനാണ് യു.ഡി. എഫ് ശ്രമം. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി. എയും ശക്തമായി മത്സരരംഗത്തുണ്ടാകും.
പിന്നാക്ക വിഭാഗത്തിൽപെട്ടവരാണ് ജില്ലയിലെ ഭൂരിപക്ഷവും. നഗരങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ് മുൻതൂക്കം.