faizal-cherakadath

കാഞ്ഞങ്ങാട്: പ്രവാസി വോട്ടവകാശം നടപ്പാക്കണമെന്ന് പ്രവാസി ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കൗൺസിൽ യോഗം ഇലക്ഷൻ കമ്മിഷനോടും കേന്ദ്ര സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടു. കൗൺസിൽ യോഗം മണ്ഡലം പ്രസിഡന്റ് ബഷീർ കല്ലിങ്കാലിന്റെ അദ്ധ്യക്ഷതയിൽ ജില്ല പ്രസിഡന്റ് എ.പി. ഉമ്മർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കൊവ്വൽ അബ്ദുൾ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി റസാഖ് തായലക്കണ്ടി, എ. അബ്ദുല്ല, ടി. അന്തുമാൻ, എ.കെ. അബ്ദുല്ല, കൗൺസിലർ ടി. മുഹമ്മദ് കുഞ്ഞി, സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ, സലാം പാലക്കി, പി.എ. അയ്യൂബ് കൊളവയൽ, ചിത്താരി അന്തുമായി എന്നിവർ പ്രസംഗിച്ചു. ഒഴിവ് വന്ന മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഫൈസൽ ചേരക്കാടത്തിനെ തിരഞ്ഞടുത്തു. പ്രവാസി ലീഗ് മുൻ ജില്ലാ പ്രസിഡന്റ് പുഞ്ചാവി കുഞ്ഞാമുവിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഫൈസൽ ചേരക്കാടത്ത് സ്വാഗതവും പി.എം. ഫൈസൽ നന്ദിയും പറഞ്ഞു.