ldf-and-udf

അകെ മണ്ഡലം-5 , എൽ. ഡി. എഫ് -3 , യു. ഡി. എഫ് -2

എൽ.ഡി.എഫ്: തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ

യു.ഡി.എഫ്: കാസർകോട്, മഞ്ചേശ്വരം

മൂന്ന് നിയമസഭാ മണ്ഡലങ്ങൾ എക്കാലവും ഇടതിനൊപ്പം. രണ്ടു മണ്ഡലങ്ങൾ യു.ഡി.എഫ് കോട്ടയാണ്. ലോക് സഭാ തിരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തുകയും പാർലമെന്റ് മണ്ഡലം യു.ഡി. എഫ് പിടിക്കുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ അവയെല്ലാം എൽ.ഡി. എഫ് തിരിച്ചുപിടിച്ചു.

2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ കാസർകോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിൽ യു.ഡി എഫിന് മേൽക്കൈ നേടാനായി. തൃക്കരിപ്പൂരിൽ ഒപ്പത്തിനൊപ്പവുമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിൽ വ്യക്തമായ മേധാവിത്വം ഉറപ്പിക്കാനും മഞ്ചേശ്വരം മണ്ഡലത്തിൽ അപ്രതീക്ഷിതമായ മുന്നേറ്റം ഉണ്ടാക്കാനും ഇടതിന് കഴിഞ്ഞു. കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനും പതിറ്റാണ്ടുകളായി യു.ഡി. എഫ് ഭരിച്ചിരുന്ന പഞ്ചായത്തുകളിൽ ഭരണത്തിൽ എത്താനും ഇടതുമുന്നണിക്കായി.

ലോക് സഭാ തിരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷം മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ നിലനിറുത്താൻ ലീഗിലെ എം.സി ഖമറുദ്ദീന് കഴിഞ്ഞില്ല. 1957ൽ ഇ. എം.എസിനെയും പിന്നീട് ഇ. കെ നായനാരെയും വിജയിപ്പിച്ചു മുഖ്യമന്ത്രി പദത്തിലെത്തിച്ച ചരിത്രം കാസർകോട് ജില്ലയിലെ മണ്ഡലങ്ങൾക്കുണ്ട്. മഞ്ചേശ്വരവും കാസർകോടും ബി. ജെ. പി കോട്ടയായതിനാൽ തീപാറുന്ന ത്രികോണ മത്സരമായിരിക്കും. പിന്നാക്ക ജനവിഭാഗങ്ങൾക്കും ന്യുനപക്ഷ വിഭാഗങ്ങൾക്കും മുൻതൂക്കമുള്ള ജില്ലയാണിത്.