കണ്ണൂർ:കർഷകർ നടത്തുന്ന പ്രക്ഷോഭ സമരത്തോടുള്ള മോദിയുടെ മനോഭാവമാണ് പിണറായി സർക്കാറിന് കേരളത്തിൽ തൊഴിലിന് വേണ്ടി യുവജനങ്ങൾ നടത്തുന്ന സമരത്തോടുമുള്ളതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ.എം.പി പറഞ്ഞു.

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി വി എ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

മേയർ ടി. ഒ മോഹനൻ സംസ്ഥാന ഭാരവാഹികളായ വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, കെ കമൽജിത്ത് അബ്ദുൾ റഷീദ് ജില്ലാ ഭാരവാഹികളായവി രാഹുൽ, പ്രിനിൽ മതുക്കോത്ത്, ഷാജു കണ്ടമ്പേത്ത്,ശ്രീജേഷ് കൊയിലെരിയൻ, അനൂപ് തന്നട, പി ഇമ്രാൻ, ദിലീപ് മാത്യു, സിബിൻ ജോസഫ്, സജേഷ് അഞ്ചരക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

ഉപവാസ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ വിനേഷ് ചുള്ളിയാൻ, കെ. കമൽജിത്ത്, സന്ദീപ് പാണപ്പുഴ എന്നിവർ സമരക്കാർക്ക് നാരങ്ങ വെള്ളം നൽകി അവസാനിപ്പിച്ചു.