കാസർകോട്: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹർത്താൽ കാസർകോട് ജില്ലയിൽ ഭാഗികം. വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ സംയുക്തമായാണ് ഇന്നലെ സംസ്ഥാനത്ത് തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്തത്.
കാസർകോട് കസബയിൽ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കസബയിലെ ഫിഷറീസ് ഓഫീസ് മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രവർത്തകർ അടപ്പിച്ചു. അഖിലേന്ത്യാ സെക്രട്ടറി ആർ. ഗംഗാധരൻ, ജില്ലാ പ്രസിഡന്റ് ജി. നാരായണൻ, മാധവൻ ഭണ്ഡാരി, വിജയൻ കണ്ണീരം, ഭാഗേഷ് വാമൻ, ആർ. ഭൗമിക്, സുമ രഞ്ജിത്, എ. ബാബു, ആർ. രാജൻ, ബി. വിശ്വൻ, കെ. ജഗൻ, മാധവൻ നെല്ലിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി. മത്സ്യഭവൻ എക്സ്റ്റൻഷൻ ഓഫീസർ എ.ജി അനിൽകുമാറിനെ ഉപരോധിക്കുകയും മണ്ണെണ്ണ പമ്പ് അടപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.