strick

കോഴിക്കോട് : വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കുന്നതിനെതിരെ ജീവനക്കാർ നാളെ പണിമുടക്കും. നാഷണൽ കോ- ഓഡിനേഷൻ കമ്മിറ്രി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ ബി.എം.എസ് ഒഴികെയുള്ള യൂണിയനുകളും സംഘടനകളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വൈദ്യുതി വിതരണ മേഖലയെ സ്വകാര്യവത്കരിക്കാൻ ലക്ഷ്യമിടുന്ന ഇലക്ട്രിസിറ്റി ഭേദഗതി ബിൽ 2020, സ്റ്റാൻഡേർഡ് ബിഡിംഗ് ഡോക്യുമെന്റ് എന്നിവ പിൻവലിക്കുക, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കനുള്ള നീക്കും ഉപേക്ഷിക്കുക, വിവിധ സംസ്ഥാനങ്ങളിൽ വിഭജിക്കപ്പെട്ട വൈദ്യുതി മേഖല കേരള, ഹിമാചൽപ്രദേശ് മാതൃകയിൽ പുനസംയോജനം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

വാർത്താസമ്മേളനത്തിൽ കൺവീനർ പി.കെ പ്രമോദ്, കെ. രതീഷ്കുമാർ, പി. ബിജുവിശ്വം, ഇ. മനോജ് എന്നിവർ പങ്കെടുത്തു.