കോഴിക്കോട് : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ രാഷ്ട്രീയ നേതാവ് മാത്രമല്ല ആത്മീയ ഗുരുനാഥൻ കൂടിയാണെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബു. പാണക്കാട്ടെത്തി കോൺഗ്രസ് നേതാക്കൾ ഹൈദരലി തങ്ങളുമായി നടത്തിയ കൂടിക്കാഴ്ച വർഗീയമായി ചിത്രീകരിക്കുന്നത് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റെ വിവരമില്ലായ്മയാണെന്ന് അദ്ദേഹം പറഞ്ഞു. സെൽഫ് ഗോളടിച്ച എസ്കോബാറിനെ പോലെയാണ് എ. വിജയരാഘവൻ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സംസാരിക്കുന്നതെന്നും അബു പറഞ്ഞു.