കോഴിക്കോട് : ജില്ലാ റഗ്ബി അസോസിയേഷന്റെയും യുവ അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തിൽ നല്ലൂർ മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ നാസ്‌ക് വെള്ളിപറമ്പും വനിതാ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്.എസ്.എസ് സ്‌പോർട്‌സ് അക്കാഡമിയും ജേതാക്കളായി.

ഏതൻസ് ഒളവണ്ണക്കാണ് ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം. പുരുഷ വിഭാഗത്തിൽ അൾട്ടിമേറ്റ് കോക്കല്ലൂരും വനിതാ വിഭാഗത്തിൽ ക്രസന്റ് കൊട്ടക്കാവയലും മൂന്നാം സ്ഥാനം നേടി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം സിംല അബ്ദുറഹിമാൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. കെ. അമൽ സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. കെ. വിനു, റിയാസ് അടിവാരം, പി. സജയൻ , സി.ടി ഇൽയാസ് എന്നിവർ പ്രസംഗിച്ചു. ടി.എം അബ്ദുറഹിമാൻ സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു.